September 9, 2025

ജിയോസ്റ്റാറിലൂടെ മൊത്തം 1.19 ബില്യൺ ആളുകൾ ഐപിഎൽ ആസ്വദിച്ചു: ‘ടാറ്റാ ഐപിഎൽ 2025 – എ ഇയർ ഓഫ് ഫസ്റ്റ്സ്’ റിപ്പോർട്ട്

0
IMG-20250626-WA0071

കൊച്ചി: ജിയോസ്റ്റാർ മീഡിയ പാർട്ണേഴ്സ് ഏഷ്യ (എംപിഎ) യുമായി ചേർന്ന് എപിഒഎസ് സമ്മേളനത്തിൽ ‘ടാറ്റാ ഐപിഎൽ 2025 – എ ഇയർ ഓഫ് ഫസ്റ്റ്സ്’ എന്ന റിപ്പോർട്ട് പുറത്തിറക്കി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സീസണായി മാറിയ ടാറ്റാ ഐപിഎൽ 2025 എങ്ങനെ വ്യത്യസ്ത റെക്കോർഡുകളും, നേട്ടങ്ങളും കൈവരിച്ചു എന്നതാണ് ഈ റിപ്പോർട്ടിന്റെ ഉള്ളടക്കം.

ക്രിക്കറ്റ് പ്രേമികൾക്കും ബ്രാൻഡുകൾക്കും പങ്കാളികൾക്കും വ്യക്തിഗതമായ അനുഭവത്തോടെ എവിടെയിരുന്നും ഐപിഎൽ ആസ്വദിക്കാൻ ഇക്കുറി ജിയോസ്റ്റാർ വഴി സാധിച്ചു. ഐപിഎല്ലിൻറെ ചരിത്രത്തിൽ തന്നെ ആദ്യമായി 1.19 ബില്യൺ ആളുകളാണ് ജിയോ ഹോട്ട്സ്റ്റാർ വഴി ഐപിഎൽ കണ്ടത്. ഇതിൽ 537 മില്യൺ പേർ ടിവിയിലും 652 മില്യൺ ഡിജിറ്റലിലുമാണ് ഐപിഎൽ കണ്ടത്. 426 മില്യൺ പേർ ഫൈനൽ മത്സരം ആസ്വദിച്ചു.

അതിരുകളില്ലാതെ കളിയും കഥയും അനുഭവങ്ങളും പറഞ്ഞുവെക്കുന്നതായിരുന്നു 2025ലെ ടാറ്റാ ഐപിഎല്ലെന്ന് ജിയോസ്റ്റാർ സ്പോർട്സ് & ലൈവ് എക്സ്പീരിയൻസസ് സിഇഒ സഞ്ജോഗ് ഗുപ്ത പറഞ്ഞു. ഓരോ കളിയും തത്സമയ സംപ്രേഷണം ചെയ്യുന്നതിലുപരി ഓരോ സ്ക്രീനിലും വ്യക്തിഗതമായി അവതരിപ്പിക്കാൻ സാധിച്ചു. ഐപിഎല്ലിൻറെ യഥാർത്ഥ വിജയമെന്നത് നമ്പറുകളിലല്ലെന്നും അത് ജനങ്ങളുടെ ഉള്ളിൽ ഉണ്ടാക്കിയ സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ടിവിയോ മൊബൈലോ തുടങ്ങി എന്തിലാണെങ്കിലും മികച്ച അനുഭവം ഉറപ്പാക്കുന്ന തരത്തിലാണ് ജിയോസ്റ്റാറിൻറെ രൂപകൽപ്പന. കാഴ്ചക്കാർക്ക് പുറമേ പരസ്യദാതാവിനും വിതരണ പങ്കാളികൾക്കും പുതിയ സാധ്യതകൾ ഇത് തുറന്നു കൊടുക്കുന്നു.www.jiostar.com / www.aposlive.com എന്ന വെബ്സൈറ്റിൽ പൂർണ്ണ റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *