മാറ്റമില്ലാതെ സ്വർണവില; പവന് 72,560 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 9,070 രൂപയിലും പവന് 72,560 രൂപയിലുമാണ് ഇന്നും വ്യാപാരം. മൂന്ന് ദിവസത്തിനിടെ പവന് 1300 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. 18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല. ഗ്രാമിന് 7440 രൂപയിലാണ് വ്യാപാരം. വെള്ളി വിലയിലും മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 116 രൂപയിലാണ് വ്യാപാരം.