July 31, 2025

യു.എസിന്റെ ഇറാൻ ആക്രമണം: ഇന്ത്യക്കും തിരിച്ചടിയാകും. ക്രൂഡോയില്‍ വില 100 ഡോളര്‍ കടക്കും

0
n6694993741750596107472f435167a551949f305da142839e2a62cb2b9bd6e793d255bb09c1a70807823bd

ന്യൂയോർക്ക്: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ യു.എസ് ആക്രമിച്ചത് സാമ്പത്തികരംഗത്തും വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ധർ.എണ്ണവില റെക്കോഡ് ഉയരത്തിലേക്ക് പോകുമെന്നും ഇത് ലോകരാജ്യങ്ങളെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നുമാണ് കരുതാം, ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതിന് ശേഷം എണ്ണവിലയില്‍ വർധനയുണ്ടായിരുന്നു.ജൂണ്‍ 10ന് ശേഷം എണ്ണവിലയില്‍ 18 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. തുടർന്ന് അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്നനിരക്കായ 80 ഡോളറിലേക്ക് എണ്ണവില എത്തിയിരുന്നു. ഇറാൻ ഇസ്രായേല്‍ സംഘർഷം ഈ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ എണ്ണവില 130 ഡോളർ കടക്കുമെന്നാണ് ഓക്സ്ഫോഡ് ഇക്കണോമിക്സ് പ്രവചനംഇത് യു.എസിന്റെ പണപ്പെരുപ്പത്തില്‍ ആറ് ശതമാനം വർധനയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. സമാനമായി മറ്റ് ലോകരാജ്യങ്ങളിലും പണപ്പെരുപ്പം വർധിക്കും. ട്രംപിന്റെ താരിഫ് മൂലം വലയുന്ന ആഗോള സമ്പദ്‍വ്യവസ്ഥയെ ഇത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.ഗള്‍ഫ് മേഖലയില്‍ നിന്ന് രാജ്യാന്തര വിപണിയിലേക്കുള്ള എണ്ണ കയറ്റുമതിയുടെ മുന്തിയപങ്കും നടക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടാല്‍ വലിയ പ്രതിസന്ധിയാവും ലോകരാജ്യങ്ങളെ കാത്തിരിക്കുന്നത്. ഇത് ഇന്ത്യയേയും വലിയ പ്രതിസന്ധിയിലാക്കും.നിലവില്‍ ഇറാനില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നില്ല. എങ്കിലും അന്താരാഷ്ട്ര വിപണിയിലെ വില വർധനവും ഹോർമുസ് കടലിടുക്ക് അടച്ചിടുന്നതും ഇന്ത്യയേയും വലിയ രീതിയില്‍ ബാധിക്കും. ഇതോടെ ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർധിക്കും. ഇത് രാജ്യത്തിന്റെ വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികള്‍ ഉയരുന്നതിന് ഇടയാക്കും. എണ്ണ കമ്പനികള്‍ ഇന്ധനവില ഉയർത്തിയാല്‍ അതിന് ആനുപാതികമായി പണപ്പെരുപ്പവും വർധിക്കും. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റുന്നതിന് ഇടയാക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ കുറേ മാസങ്ങളായി പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ നിർത്താൻ ഇന്ത്യക്ക് കഴിയുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *