June 8, 2025

കേന്ദ്ര ജീവനക്കാർക്ക് എട്ടാം ശമ്പള കമ്മീഷൻ;രൂപീകരിക്കാൻ അനുമതി

0
images (7)

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാർക്കും ശമ്പളവും അലവൻസുകളും പുതുക്കുന്നതിനായി എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാൻ സർക്കാർ അനുമതി നൽകി. പ്രധാനമന്ത്രിയുടെ തീരുമാനം അടിസ്ഥാനമാക്കിയാണ് ഈ അനുമതി ലഭിച്ചതെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

എട്ടാം ശമ്പള കമ്മീഷന്റെ നിയമനം പ്രധാനമന്ത്രി അംഗീകരിച്ചെന്നും അതിന്റെ ചെയർമാനെയും രണ്ട് അംഗങ്ങളെയും ഉടൻ നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്ത് 49 ലക്ഷത്തിലധികം കേന്ദ്ര സർക്കാർ ജീവനക്കാരും 65 ലക്ഷത്തോളം പെൻഷൻകാർമാരുമാണ് ഉള്ളത്. പുതിയ ശമ്പള കമ്മീഷൻ ഇവരുടെ ശമ്പള ഘടനയും ആനുകൂല്യങ്ങളും അലവൻസുകളും പരിഷ്കരിക്കാനുള്ള പ്രാധാന്യമേറിയ ചുവടുവെയ്പായി കരുതപ്പെടുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികളുമായും മറ്റ് പങ്കാളികളുമായും വിശദമായ കൂടിയാലോചനകൾ നടത്തുമെന്നു മന്ത്രി പറഞ്ഞു. 1947 മുതൽ ഏഴ് ശമ്പള കമ്മീഷനുകൾ സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ശമ്പള ഘടന നിശ്ചയിക്കുന്നതിൽ ശമ്പള കമ്മീഷൻ മുഖ്യപങ്കു വഹിക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള മിക്ക സ്ഥാപനങ്ങളും ഇവയുടെ ശുപാർശകൾ പാലിക്കാറുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *