February 4, 2026

89 രൂപയുടെ പുത്തന്‍ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ച് യൂട്യൂബ്

0
youtube-ios-app

ഗൂഗിളിന്‍റെ വീഡിയോ സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ഇന്ത്യയില്‍ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ (YouTube Premium Lite Subscription) അവതരിപ്പിച്ചു. മാസം 89 രൂപ വിലവരുന്ന പ്ലാനാണ് യൂട്യൂബ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

മുമ്പ് ചില രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ച ശേഷമാണ് ഇന്ത്യയിലേക്കും ഈ പ്ലാന്‍ യൂട്യൂബ് കൊണ്ടുവന്നത്. പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നതോടെ ഇന്ത്യക്കാര്‍ക്ക് പരസ്യങ്ങളുടെ വലിയ തടസമില്ലാതെ യൂട്യൂബില്‍ വീഡിയോകള്‍ ആസ്വദിക്കാനാകും. വരും ആഴ്‌ചകളില്‍ യൂട്യൂബ് പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും റീചാര്‍ജിനായി ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *