ഗുരുവായൂർ ക്ഷേത്രത്തിൽ 6.84 കോടി രൂപയുടെ ഭണ്ഡാര വരവ്

ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവായി 6,84,37,887 രൂപ ലഭിച്ചു. ഇതിന് പുറമേ 2 കിലോ 826 ഗ്രാം 700 മില്ലിഗ്രാം സ്വർണവും 24.20 ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്.പിൻവലിച്ച 2000 രൂപയുടെ 128, 1000 രൂപയുടെ 41, അഞ്ഞൂറിന്റെ 96 നോട്ടുകളും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂർ ശാഖക്കായിരുന്നു ഭണ്ഡാര എണ്ണലിനുള്ള ചുമതല. കിഴക്കേ നടയിലെ ഇ-ഭണ്ഡാരത്തിലൂടെ 2,75,150 രൂപയും പടിഞ്ഞാറേ നടയിലെ ഇ-ഭണ്ഡാരത്തിലൂടെ 60,432 രൂപയും സമാഹരിച്ചതായി ക്ഷേത്ര അധികൃതർ അറിയിച്ചു.