June 8, 2025

54-ാമത് ജിഎസ്‍ടി കൗൺസിൽ യോഗം സെപ്തംബർ 9 ന്

0
54th-gst-council-meeting-on-september-9

ദില്ലി: 54-ാമത് ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 9 ന്. ദില്ലിയിൽ ചേരുന്ന യോഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമ് അധ്യക്ഷത വഹിക്കും. യോഗത്തിൻ്റെ അജണ്ടയെക്കുറിച്ച് കൗൺസിൽ അംഗങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല. അതേസമയം, കണക്കുകൾ പ്രകാരം ജൂലൈയിലെ ജിഎസ്ടി വരുമാനം 10.3 ശതമാനം വർധിച്ച് 1.82 ലക്ഷം കോടി രൂപയായി. 2017 ജൂലൈ 1 ന് ജിഎസ്ടി അവതരിപ്പിച്ചതിന് ശേഷമുള്ള മൂന്നാമത്തെ ഏറ്റവും ഉയർന്ന പ്രതിമാസ വരുമാനമാണിത്. 16,283 കോടി രൂപയാണ് ജൂലൈയിലെ റീഫണ്ടുകൾ. ഇത് കണക്കാക്കിയ ശേഷം, മൊത്തം ജിഎസ്ടി കളക്ഷൻ 1.66 ലക്ഷം കോടി രൂപയിലധികമായിരുന്നു, 14.4% വളർച്ചയാണ് വരുമാനത്തിൽ ഉണ്ടായത്. അതേസമയം, കേന്ദ്ര ജിഎസ്ടി 32,386 കോടി രൂപയും സംസ്ഥാന ജിഎസ്ടി 40,289 കോടി രൂപയും സംയോജിത ജിഎസ്ടി 96,447 കോടി രൂപയും ഉൾപ്പെടുന്ന മൊത്തം ജിഎസ്ടി വരുമാനം 1,82,075 കോടി രൂപയിലെത്തി. സെസ് ഇനത്തിൽ 12,953 കോടി രൂപയാണ് പിരിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *