June 8, 2025

കേരളത്തിൽ 5000 കോടിയുടെ നിക്ഷേപം, 25,000 തൊഴിലവസരങ്ങൾ; വമ്പൻ പ്രഖ്യാപനവുമായി ലുലു

0
images

5000 കോടിയുടെ പുതിയ നിക്ഷേപം കേരളത്തിൽ നടത്തുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ ഭാഗമായാണ് ലുലുവിൻ്റെ ഈ പുതിയ പ്രഖ്യാപനം. കേരളത്തിൽ 5 വർഷത്തിൽ സംരംഭങ്ങൾ തുടങ്ങുമെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി. 15,000 പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കും.

ഐ ടി ടവർ, ഗ്ലോബൽ സിറ്റി, ഫുഡ് പ്രൊസസിംഗ് പാർക്ക് എന്നിവയാണ് ലുലുവിന്റെ പുതിയ സംരഭങ്ങൾ. മൂന്ന് മാസത്തിനകം ലുലുവിൻറെ ഐടി ടവർ ആരംഭിക്കും. 25,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് എം എ യൂസഫലി വ്യക്തമാക്കി.20 ഏക്കറിലാണ് കളമശേരിയിൽ ഫുഡ് പ്രോസസിങ് സോൺ നിർമ്മിക്കുക. കേരളത്തിൽ നിന്നുൾപ്പെടെയുള്ള കാർഷിക വിഭവങ്ങൾ സംസ്കരിച്ച് ലുലുവിന്റെ ആഗോളതലത്തിലുള്ള ഹൈപ്പർമാർക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യുന്ന സംരംഭമാണിത്.

Leave a Reply

Your email address will not be published. Required fields are marked *