‘5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്’; ആറ് പുതിയ ഇൻസ്റ്റന്റ് ഉൽപ്പന്നങ്ങളുമായി ഈസ്റ്റേൺ

ഈസ്റ്റേൺ ‘5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്’ ശ്രേണിയിലെ ആറ് പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചു, 5 മിനിറ്റിനുള്ളിൽ പാചകം ചെയ്ത് കഴിക്കാവുന്ന പുട്ട്, പാലപ്പം, നെയ്യ് ഉപ്പുമാവ്, ദോശ, ഇഡ്ഡലി, ഇടിയപ്പം എന്നിവയുടെ ഇൻസ്റ്റന്റ് പതിപ്പുകളാണ് അവതരിപ്പിച്ചത്. ഓർക്ക്ല ഇന്ത്യ സി.ഇ.ഒ. സഞ്ജയ് ശർമയുടെ സാന്നിധ്യത്തിലാണ് പുതിയ ഉൽപ്പന്നങ്ങൾ പ്രകാശനം ചെയ്തത്.പാചക സമയം കുറച്ച് അധ്വാനം ലഘൂകരിക്കുന്ന പുതിയ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഗുണകരമാകുമെന്ന് ഈസ്റ്റേൺ സി.എം.ഒ. മനോജ് ലാൽവാനി വ്യക്തമാക്കി. നാടിന്റെ സവിശേഷമായ രുചികളെക്കൊണ്ട് ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവുമായി ചേർന്ന ഭക്ഷണ വിഭവങ്ങൾ ഒരുക്കുന്നതിനും ഈസ്റ്റേൺ നിരന്തരം ശ്രദ്ധ പുലർത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.1983-ൽ സ്ഥാപിതമായ ഈസ്റ്റേൺ, ഇന്ത്യയിലെ പ്രമുഖ സുഗന്ധവ്യഞ്ജന ഉൽപ്പാദക കമ്പനികളിലൊന്നാണ്. ആഗോള വിപണിയിലും ഈസ്റ്റേൺ സാന്നിധ്യമുള്ള അറിയിച്ചിട്ടുണ്ട്. 2021-ൽ, നോർവീജിയൻ കമ്പനിയായ ഓർക്ക്ല, എം.ടി.ആർ. ഫുഡ്സ് വഴി ഈസ്റ്റേണിനെ ഏറ്റെടുത്തിരുന്നു.