June 8, 2025

സിയാച്ചിൻ മേഖലയിൽ ഇനി മുതൽ 5 G

0
2597671-5g-applications

ന്യൂഡൽഹി: സിയാച്ചിൻ യുദ്ധമേഖലയിൽ ഇനി 4ജി, 5ജി സേവനങ്ങളും സൈനികർക്കായി ലഭ്യമാകും. കരസേനാ ദിനത്തിന് മുന്നോടിയായി (ജനുവരി 15), റിലയൻസ് ജിയോയുടെ സഹകരണത്തോടെ ഈ സേവനങ്ങൾ സജ്ജമാക്കുകയാണ്. ആർമി സിഗ്നലർമാരുടെ സഹായത്തോടെ ജിയോ 5ജി ശൃംഖല പ്രവർത്തനക്ഷമമാക്കുകയും ചെയ്തു.

സമുദ്രനിരപ്പിൽ നിന്ന് 16,000 അടി ഉയരത്തിലുള്ള കാരക്കോറം പർവ്വതനിരയിലാണീ കണക്ടിവിറ്റി സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ താപനില –50 ഡിഗ്രി സെൽഷ്യസിന് താഴെയാണു പതിവ്. കണക്ടിവിറ്റി ഉപകരണങ്ങൾ വ്യോമമാർഗം കൊണ്ടുപോയി സ്ഥാപിച്ചിരുന്നു. 2022-ൽ സിയാച്ചിനിൽ ഭാരത് ബ്രോഡ്ബാൻഡ് നെറ്റ്‌വർക്ക് വഴി ഉപഗ്രഹ ഇന്റർനെറ്റ് സജ്ജീകരണവും നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *