40,000 വീടുകൾ, 445 കോടി രൂപയുടെ സോളാര്‍ റൂഫ്‌ടോപ്പ് ഓര്‍ഡറുകൾ; മികച്ച നേട്ടവുമായി ക്രോംപ്ടണ്‍
കൊച്ചി: 445 കോടി രൂപ ചെലവില്‍ 40,000- ത്തിലധികം വീടുകളില്‍ സോളാർ റൂഫ്‌ടോപ്പ് സ്ഥാപിക്കുന്നതിനുള്ള ഓർഡർ ക്രോംപ്ടണ്‍ സ്വന്തമാക്കി. വീടുകളില്‍ 2 കെഡബ്ല്യൂ ഓണ്‍- ഗ്രിഡ് റൂഫ്‌ടോപ്പ് സിസ്റ്റങ്ങള്‍ സ്ഥാപിച്ച് സൗരോർജ്ജ സജ്ജമാക്കുന്നതിനാണ് ഈ ഓർഡർ. ഇതുവരെയുള്ളതില്‍ വച്ച് ഈ 77 മെഗാവാട്ട് പദ്ധതി ക്രോംപ്ടണിന്റെ ഏറ്റവും വലിയ സോളാർ റൂഫ്‌ടോപ്പ് ഓർഡറാണ്.
ഈ മാസം ആദ്യം നേടിയ 52 കോടി രൂപയുടെ ഓർഡറിന്പിറകെ ലഭിച്ച ആന്ധ്രാപ്രദേശിലെ ഈ സുപ്രധാന സോളാർ റൂഫ്‌ടോപ്പ് ഓർഡർ ക്രോംപ്ടണിന്റെ നിർവ്വഹണ ശേഷിയേയും സോളാർ വിഭാഗത്തിലെ ശക്തമായ വിപണി ഉയർച്ചയേയും കാണിക്കുന്നതാണ്.വിശ്വസനീയവും, സുസ്ഥിരവും, എളുപ്പത്തില്‍ പരിപാലിക്കാവുന്നതുമായ സോളാറാണ് ഈ പദ്ധതിയിലൂടെ വീടുകളില്‍ സജ്ജമാക്കുക.
അതെസമയം പരിശീലനം ലഭിച്ച ജീവനക്കാരുടെയും മികച്ച സേവന ശൃംഖലയുടെയും പിന്തുണയോടെയുള്ള ക്രോംപ്ടണിന്റെ പങ്കാളിത്തം സുഗമമായ പ്രകടനം ഉറപ്പാക്കുന്നു. വീടുകളിലുടനീളം സുസ്ഥിര ഊർജ്ജ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിന് ശക്തമായ അവസരം സൃഷ്ടിക്കുകയാണ് ക്രോംപ്ടണ്‍.
