ഓസ്ട്രേലിയയുടെ പുതിയ വര്‍ക്കിംഗ് ഹോളിഡേ മേക്കർ വീസ പ്രോഗ്രാമിന് 40,000 അപേക്ഷകൾ

ഓസ്ട്രേലിയയുടെ പുതിയ വാർക്കിംഗ് ഹോളിഡേ മേക്കർ വീസാ പ്രോഗ്രാം ആരംഭിച്ചതിന് ശേഷം, 1,000 വീസകൾക്കുള്ള അവസരത്തിനായി 40,000 പേർ അപേക്ഷിച്ചിരിക്കുന്നു. ഈ വീസാ വഴി സന്ദർശകർ ഒരു വർഷം വരെ ഓസ്ട്രേലിയയിൽ താമസിച്ച് പഠിക്കാനും ജോലിചെയ്യാനുമുള്ള അവസരം ലഭിക്കും.18 മുതൽ 30 വയസ്സ് വരെ ഉള്ളവർക്ക് 12 മാസം വരെ ഓസ്ട്രേലിയയിൽ പഠിക്കാനും താമസിക്കാനും ജോലി ചെയ്യാനും ഈ പ്രോഗ്രാമിലൂടെ സാധ്യമാകും. ഓരോ വർഷവും 1,000 വീസകൾ ഈ പദ്ധതിയുടെ ഭാഗമായി അനുവദിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ഇരു രാജ്യങ്ങളുടെയും കൂട്ടായ്മ മെച്ചപ്പെടുത്താൻ വേണ്ടി എന്നാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. അപേക്ഷകൾക്കായി വിസ ബാലറ്റ് സംവിധാനം ഒക്ടോബർ 1-ന് ആരംഭിച്ചു, ഈ മാസം അവസാനം വരെയാണ് അപേക്ഷിക്കാവുന്നത്. തിരഞ്ഞെടുത്തവരിൽ മികച്ച അപേക്ഷകർക്ക് അടുത്ത വർഷം ആദ്യം ഓസ്ട്രേലിയയിൽ എത്താൻ സാധിക്കും. ഓസ്ട്രേലിയൻ സംസ്കാരത്തെ മനസ്സിലാക്കി വിവിധ മേഖലയിലേയ്ക്ക് ജോലി ചെയ്യുന്നതിനുള്ള അവസരം നൽകുകയാണ് വർക്കിംഗ് ഹോളിഡേ മേക്കർ വീസയുടെ പ്രത്യേകത. 10 ലക്ഷം പേർ ഇന്ത്യയിൽ നിന്നുള്ള പൗരന്മാരാണ് ഓസ്ട്രേലിയയിൽ താമസിക്കുന്നതെന്നും ഓസ്ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രി തിസ്ലെത്വെയ്റ്റ് പറഞ്ഞു.