31-ാമത് ചാവറ മാട്രിമണി ബ്രാഞ്ച് പരുമലയിൽ
കൊച്ചി: ചാവറ മാട്രിമണിയുടെ 31-ാമത് ബ്രാഞ്ച് പരുമലയിൽ തുടങ്ങി. പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ് ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളെ രൂപീകരിക്കുന്നതിൽ ചാവറ മാട്രിമണി ചെയ്യുന്ന സേവനം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ചാവറ മാട്രിമണി ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്‌ടർ ജോൺസൺ സി. ഏബ്രഹാം, വാർഡ് മെംബർ വിമല ബെന്നി, ലിൻറ്റു ജേക്കബ്, ജോസഫ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
