കുവൈത്തിൽ 3 ദിവസത്തെ പൊതു അവധി

കുവൈത്ത് സിറ്റി: ഇസ്റാഅ് – മിഅ്റാജ് പ്രമാണിച്ച് കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. സിവിൽ സർവീസ് കമ്മീഷൻ ആണ് ഇതിന് അനുമതി നൽകിയത്. ജനുവരി 30 വ്യാഴാഴ്ച മുതൽ ഫെബ്രുവരി 1 ശനിയാഴ്ച വരെയുള്ള കാലയളവിൽ മൂന്ന് ദിവസത്തെ അവധിയായിരിക്കും. ഇസ്റാഅ് – മിഅ്റാജ് ജനുവരി 27 തിങ്കളാഴ്ച ആയിട്ടുണ്ടെങ്കിലും, കുവൈത്ത് മന്ത്രിസഭയുടെ തീരുമാനപ്രകാരം അവധിയെ വ്യാഴാഴ്ചയിലേക്ക് മാറ്റി. ഈ അവധിയിലൂടെ എല്ലാ സർക്കാർ ഓഫീസുകളും പൊതുമേഖല സ്ഥാപനങ്ങളും അടഞ്ഞിരിക്കുമെന്ന് വ്യക്തമാക്കി. ഫെബ്രുവരി 2 ഞായറാഴ്ച പ്രവൃത്തികൾ പുനരാരംഭിക്കും.