June 8, 2025

‘ഓണം കളറാക്കി കുടുംബശ്രീ’ വിപണന മേളകളില്‍ 28.47 കോടിയുടെ വിറ്റുവരവ്

0
kk.1686773457

കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 2014-ലെ ഓണ വിപണന മേളകളില്‍ ആകെ 28.47 കോടി രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. ഇതില്‍ 19.58 കോടി രൂപ സൂക്ഷ്മസംരംഭങ്ങളുടെ ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ നിന്നുമാണ് ലഭിച്ചത്, ബാക്കി 8.89 കോടി രൂപ കാര്‍ഷികോല്‍പന്നങ്ങളുടെ വിറ്റുവരവിലൂടെയാണ് ലഭിച്ചത്.3.6 കോടി രൂപയുടെ വിറ്റുവരവുമായി എറണാകുളം ജില്ല മുന്നില്‍ നില്‍ക്കുന്നു. 164 മേളകളില്‍നിന്ന് 3.4 കോടി രൂപ നേടി ആലപ്പുഴ രണ്ടാമതും 186 മേളകളില്‍ നിന്ന് 3.3 കോടി രൂപ നേടി തൃശൂര്‍ മൂന്നാമതുമാണ്. മേളകളുടെ എണ്ണം കാര്യത്തില്‍ 205 വിപണനമേളകളോടെ എറണാകുളം ജില്ലയാണ് മുന്നില്‍. തൃശൂര്‍ 186 മേളകളും കണ്ണൂര്‍ 182 മേളകളും സംഘടിപ്പിച്ച് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് എത്തി.കുടുംബശ്രീയുടെ “ഓണക്കനി” പദ്ധതിയിലൂടെ 6982 ഏക്കറിലുളള കൃഷിയിറക്കിയ 144 ടണ്‍ പച്ചക്കറി വിപണിയിലേക്കെത്തി, ഇതിലൂടെ 7.82 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായത്. “നിറപൊലിമ” പദ്ധതിയിലൂടെ 1302 ഏക്കറില്‍ പൂകൃഷി നടത്തുകയും 2.98 കോടി രൂപയുടെ വില്പന നടത്തുകയും ചെയ്തു, 377 ടണ്‍ പൂക്കളാണ് ഓണത്തിനായി ഉല്‍പാദിപ്പിച്ചത്.കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 2014-ലെ ഓണ വിപണന മേളകളില്‍ ആകെ 28.47 കോടി രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. ഇതില്‍ 19.58 കോടി രൂപ സൂക്ഷ്മസംരംഭങ്ങളുടെ ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ നിന്നുമാണ് ലഭിച്ചത്, ബാക്കി 8.89 കോടി രൂപ കാര്‍ഷികോല്‍പന്നങ്ങളുടെ വിറ്റുവരവിലൂടെയാണ് ലഭിച്ചത്.3.6 കോടി രൂപയുടെ വിറ്റുവരവുമായി എറണാകുളം ജില്ല മുന്നില്‍ നില്‍ക്കുന്നു. 164 മേളകളില്‍നിന്ന് 3.4 കോടി രൂപ നേടി ആലപ്പുഴ രണ്ടാമതും 186 മേളകളില്‍ നിന്ന് 3.3 കോടി രൂപ നേടി തൃശൂര്‍ മൂന്നാമതുമാണ്. മേളകളുടെ എണ്ണം കാര്യത്തില്‍ 205 വിപണനമേളകളോടെ എറണാകുളം ജില്ലയാണ് മുന്നില്‍. തൃശൂര്‍ 186 മേളകളും കണ്ണൂര്‍ 182 മേളകളും സംഘടിപ്പിച്ച് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് എത്തി.കുടുംബശ്രീയുടെ “ഓണക്കനി” പദ്ധതിയിലൂടെ 6982 ഏക്കറിലുളള കൃഷിയിറക്കിയ 144 ടണ്‍ പച്ചക്കറി വിപണിയിലേക്കെത്തി, ഇതിലൂടെ 7.82 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായത്. “നിറപൊലിമ” പദ്ധതിയിലൂടെ 1302 ഏക്കറില്‍ പൂകൃഷി നടത്തുകയും 2.98 കോടി രൂപയുടെ വില്പന നടത്തുകയും ചെയ്തു, 377 ടണ്‍ പൂക്കളാണ് ഓണത്തിനായി ഉല്‍പാദിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *