June 8, 2025

കേരളത്തിൽ 20 കോച്ചുകൾ; യാത്രക്കാരുടെ ആവശ്യം നിറവേറ്റാൻ പുതിയ മാറ്റങ്ങളുമായി വന്ദേഭാരത്

0
images (2) (11)

കേരളത്തിൽ നിലവിൽ ഓടുന്ന എട്ട് കോച്ചുള്ള വന്ദേഭാരത ട്രെയിനുകൾക്ക് പകരം 20 കോച്ചുകൾ ഉള്ള വന്ദേഭാരത ട്രെയിനുകൾ എത്തുന്നു. ആദ്യമായി ഈ മാറ്റം ആലപ്പുഴ വഴി ഓടുന്ന തിരുവനന്തപുരം-മംഗളുരു-തിരുവനന്തപുരം (20631/20632) വന്ദേഭാരതിൽ നടപ്പാക്കും. റെയിൽവേ കണക്കുകൾ പ്രകാരം, ഈ ട്രെയിൻ 200 ശതമാനത്തിന് അടുത്തുളള ഒക്കുപ്പൻസി രേഖപ്പെടുത്തുന്ന ട്രെയിനുകളിൽ ഒന്നാണ്. 100 സീറ്റുകൾ ഉള്ള കോച്ചിൽ കയറി ഇറങ്ങുന്ന 200 യാത്രക്കാർ സീറ്റുകൾ ഉപയോഗിക്കുന്നുവെന്നാണ് കണക്കുകൾ. മംഗളൂരു-തിരുവനന്തപുരം ട്രെയിനിലെ (20631) 474 സീറ്റുകളും സ്ഥിരമായി യാത്രക്കാരുമായി നിറഞ്ഞ് പോകുന്നതാണ്. 20 കോച്ചുകൾ ഉൾപ്പെടുന്ന പുതിയ ട്രെയിനിൽ 1246-ലധികം സീറ്റുകൾ ലഭ്യമാകും. റെയിൽവേ അടുത്തിടെയാണ് 20 കോച്ചുകൾ ഉള്ള വന്ദേഭാരത ട്രെയിനുകൾ അവതരിപ്പിച്ചത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച രണ്ട് വന്ദേഭാരത ട്രെയിനുകൾ അടുത്തിടെ ദക്ഷിണ റെയിൽവേക്ക് കൈമാറി. നിലവിൽ എട്ട് കോച്ചുള്ള തിരുവനന്തപുരം-മംഗളൂരു, തിരുനെൽവേലി-ചെന്നൈ വന്ദേഭാരത ട്രെയിനുകളാണ് പരിഗണനയിൽ. അതേസമയം, 16 കോച്ചുകൾ ഉള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരത (20634) 1016 സീറ്റുകളുമായി ഓരോപ്പോഴും മുഴുവനായും യാത്രക്കാരുമായി സഞ്ചരിക്കുന്നുണ്ട്. യാത്രക്കാർ ടിക്കറ്റുകൾ ലഭിക്കാത്തതിനെക്കുറിച്ചുള്ള പരാതിയും ഉയരുന്നുണ്ട്. 100 ശതമാനം ഒക്കുപ്പൻസി ഉള്ള 17 ട്രെയിനുകളിൽ ഏറ്റവും മുന്നിൽ ഈ ട്രെയിനാണെന്നും അതിനാൽ 20 കോച്ചുകൾ ഉള്ള വന്ദേഭാരത എത്തുമെന്ന സൂചനയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *