March 28, 2026

ദീപാവലിയോടനുബന്ധിച്ച് 2 സ്പെഷൽ ട്രെയിൻ

0
Diwali-Special-trains-between-Chennai-and-Kerala

തിരുവനന്തപുരം: ദീപാവലിയോടനുബന്ധിച്ച് സർവീസുകൾ കൂട്ടി ഇന്ത്യൻ റെയിൽവെ. ദീപാവലി തിരക്ക് കണക്കിലെടുത്താണ് ബെംഗളൂരുവിലേക്ക് 2 സ്പെഷൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. 06561 ബെംഗളൂരു-കൊല്ലം സ്പെഷൽ 16ന് ഉച്ചയ്ക്ക് 3ന് പുറപ്പെട്ട് പിറ്റേന്ന് 6.20 ന് കൊല്ലത്ത് എത്തും. മടക്ക ട്രെയിൻ (06562) 17ന് രാവിലെ 10.45ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30 ന് ബെംഗളൂരുവിലെത്തും.

എസ്എംവിടി ബെംഗളൂരു- കൊല്ലം സ്പെഷൽ (06567) 21ന് രാത്രി 11: 00 ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 12: 55 ന് കൊല്ലത്ത് എത്തും. മടക്കട്രെയിൻ (06568) 22 ന് വൈകിട്ട് 5 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9: 45 ന് ബെംഗളൂരുവിലെത്തും.

കേരളത്തിലെ സ്റ്റോപ്പുകൾ: കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്.

Leave a Reply

Your email address will not be published. Required fields are marked *