June 8, 2025

1500 കോടിയുടെ ഷൂ ഫാക്ടറിക്ക് തമിഴ്നാട്ടിൽ തുടക്കം

0
assembly-line-leather-shoes-modern-shoe-manufacturing-factory_97843-58476

ചെന്നൈ: തയ്‌വാൻ കമ്പനിയായ ഹോങ് പൂ 1,500 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന പുതിയ ഷൂ ഫാക്ടറിക്കു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തറക്കല്ലിട്ടു. ജനുവരിയിൽ നിർമാണം ആരംഭിച്ച് അടുത്ത ഡിസംബറോടെ പൂർത്തിയാക്കാനും ഉൽപാദനം തുടങ്ങാനുമാണു ലക്ഷ്യമിടുന്നത്. റാണിപ്പെട്ട് പന്നപ്പാക്കത്ത് സിപ്‌കോട്ട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ 200 ഏക്കർ സ്ഥലത്തു നിർമിക്കുന്ന ഈ ഫാക്ടറി 25,000 പേർക്ക് തൊഴിലവസരം ഒരുക്കും. സ്ത്രീകൾക്കും പ്രത്യേകിച്ച് ഗ്രാമീണ വനിതകൾക്ക് തൊഴിൽ സംവരണവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *