June 8, 2025

ഇന്ത്യൻ വ്യോമസേനയ്ക്ക് 12 സുഖോയ് യുദ്ധവിമാനങ്ങൾ

0
images (1) (19)

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടിയുള്ള 12 സുഖോയ് വിമാനങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ)മായി 13,500 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു. ഈ യുദ്ധവിമാനങ്ങൾ ഇന്ത്യയും റഷ്യയും ചേർന്ന് നടത്തുന്ന സംയുക്ത സംരംഭമായാണ് ഈ വിമാനങ്ങൾ നിർമ്മിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിക്ക് വലിയ ഉത്തേജനം നൽകുന്ന ഈ കരാർ അടിസ്ഥാനത്തിൽ 12 എസ് യു 30 എംകെഐ വിമാനം സഹിതം അനുബന്ധ ഉപകരണങ്ങളും കൈമാറുമെന്ന് മന്ത്രാലയം പ്രസ്താവിച്ചു. ഈ വിമാനങ്ങൾക്ക് 62.6 ശതമാനം തദ്ദേശീയ ഘടകങ്ങളാണ് ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ പ്രതിരോധ വ്യവസായം നിർമ്മിക്കുന്ന ഘടകങ്ങൾ കൂടുതൽ ഉൾപ്പെടുത്തുന്നതിലൂടെ തദ്ദേശീയതയുടെ ശതമാനം വർധിപ്പിക്കാനാണ് പദ്ധതി. എച്ച്എഎല്ലിന്റെ നാസിക് ഡിവിഷനിലാണ് ഈ വിമാനങ്ങൾ നിർമ്മിക്കുന്നത്. “ഈ വിമാനങ്ങൾ വ്യോമസേനയുടെ പ്രവർത്തന ശേഷി വർധിപ്പിക്കുകയും രാജ്യത്തിന്റെ പ്രതിരോധ ശക്തി മെച്ചപ്പെടുത്തുകയും ചെയ്യും,” മന്ത്രാലയം വ്യക്തമാക്കുന്നു.രണ്ട് സീറ്റുകളുള്ള എസ് യു 30 എംകെഐ, റഷ്യൻ കമ്പനിയായ സുഖോയ് വികസിപ്പിച്ചെടുത്തതാണ്. HAL ന്റെ ലൈസൻസിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *