September 9, 2025

1100 കോടിയുടെ തട്ടിപ്പ്; രാംപ്രസ്ഥ ഗ്രൂപ്പ് ഡയറക്ടര്‍മാരെ അറസ്റ്റ് ചെയ്ത് ഇഡി

0
n67354271017531595161862812473088f4dba38d1a3c73fa78f70861da48f1851a0fdd66dd8e3139ef3302

ന്യൂഡൽഹി:രാംപ്രസ്ഥ ഗ്രൂപ്പ് ഡയറക്ടര്‍മാരായ സന്ദീപ് യാദവിനെയും അരവിന്ദ് വാലിയയെയും 1100 കോടിയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.വിവിധ ഭവന പദ്ധതികള്‍ക്കായി 2008-11 കാലയളവില്‍ ഏകദേശം 1,100 കോടി രൂപ ആളുകളില്‍നിന്ന് രാംപ്രസ്ഥ പ്രൊമോട്ടേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (ആര്‍പിഡിപിഎല്‍) പിരിച്ചു. എന്നാല്‍ പണം നൽകിയവർക്ക് ഇതുവരെ ഫ്ളാറ്റോ സ്ഥലമോ നല്‍കിയില്ലെന്നാണ് പരാതി.അന്വേഷണത്തിന്‍റെ ഭാഗമായി ഈ മാസം ആദ്യം 681.54 കോടി രൂപ വിലമതിക്കുന്ന ഗ്രൂപ്പിന്‍റെ ഗുരുഗ്രാമിലുള്ള 1,900 ഏക്കറിലധികം സ്ഥലം ഏജന്‍സി കണ്ടുകെട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *