വസ്ത്ര കയറ്റുമതിയിൽ 11.6% വളർച്ച; യുഎസ്-ബ്രിട്ടൻ വിപണികളിൽ വൻ ഡിമാന്‍ഡ്

രാജ്യത്തെ വസ്ത്ര കയറ്റുമതിയില്‍ മികച്ച വർദ്ധനവ്. 2024 ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഇന്ത്യ 8.7 ബില്യണ്‍ ഡോളറിന്‍റെ വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്തു, ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 11.6 ശതമാനം കൂടുതലാണ്. 2017-18ല്‍ ഇന്ത്യയുടെ വസ്ത്ര കയറ്റുമതി 16.71 ബില്യണ്‍ ഡോളറിലായിരുന്നു, ഈ നേട്ടം ഈ വര്‍ഷം മറികടക്കാനാകുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിന് പിന്തുണയായത് യുഎസ്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച മികച്ച ഡിമാന്‍ഡ് വളര്‍ച്ചയാണ്. യുഎസില്‍ 11.5 ശതമാനവും ബ്രിട്ടനില്‍ 7 ശതമാനവും വളര്‍ച്ചയുണ്ടായി. കൂടാതെ, ചെങ്കടല്‍ പ്രശ്‌നങ്ങളും ആഭ്യന്തര കലാപങ്ങളും ബംഗ്ലാദേശിന്റെ വസ്ത്ര വിപണിയില്‍ പ്രതിസന്ധി സൃഷ്ടിച്ചതും ഇന്ത്യയുടെ കയറ്റുമതി സാധ്യതകള്‍ക്ക് ഗുണം ചെയ്തു.