ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപ അനുവദിച്ചു

ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപ അധികമായി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പ്രധാനമായും ഗ്രാമപ്രദേശങ്ങളിലെ പദ്ധതികളെ മുന്‍ഗണനയില്‍ നിര്‍ത്തിയാണ് ഈ തുക വിനിയോഗിക്കുന്നത്. സംസ്ഥാനത്തെ ഭവന രഹിതര്‍ക്ക് സുരക്ഷിതമായ വീട് ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിക്ക് ഇതുവരെ 5684 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ആകെ 4,24,800 വീടുകളുടെ നിര്‍മ്മാണം അവസാനിച്ചിരിക്കുകയാണെന്നും 1,13,717 വീടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 5,38,518 കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ വീട് ലഭ്യമാക്കും.