സ്വർണവില വീണ്ടും താഴോട്ട്; ഇന്ന് പവന് 360 രൂപ കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,18,960 രൂപയായി.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,19,320 രൂപയായിരുന്നു വില. ഇന്നലെ രാവിലെ സ്വർണവിലയിൽ വലിയ വർധനയായിരുന്നു രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നതോടെ വില 1,19,760 രൂപയായി എത്തിയിരുന്നു. എന്നാൽ വൈകുന്നേരത്തോടെ 440 രൂപ കുറഞ്ഞതോടെ വില 1,19,320 രൂപയായി താഴ്ന്നു.
അതേ പ്രവണത തുടരുന്നതുപോലെ ഇന്ന് വീണ്ടും സ്വർണവില താഴ്ന്നിരിക്കുകയാണ്. സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായി ഏറ്റക്കുറച്ചിലുകൾ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും രൂപയുടെ മൂല്യത്തിലുള്ള മാറ്റങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നതാണെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.
