പ്ലാറ്റ്ഫോം ഫീസ് വര്‍ധിപ്പിച്ച് സൊമാറ്റോയും

ഉത്സവ സീസണിന് മുന്നോടിയായി സൊമാറ്റോ ഭക്ഷണ വിതരണ ഓര്‍ഡറുകളുടെ പ്ലാറ്റ്ഫോം ഫീസ് 10 രൂപയില്‍ നിന്ന് 12 രൂപയായി ഉയര്‍ത്തി. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ സമീപകാല നടപടിയെതുടര്‍ന്നാണ് സൊമാറ്റോയുടെ നീക്കം. 2023-ലാണ് സൊമാറ്റോയും സ്വിഗ്ഗിയും ഉപഭോക്താക്കള്‍ക്ക് ഒരു ഓര്‍ഡര്‍ ലെവി ചാര്‍ജായ പ്ലാറ്റ്ഫോം ഫീസ് അവതരിപ്പിച്ചത്.
അതിനുശേഷം കമ്പനികള്‍ ക്രമേണ തുക വര്‍ദ്ധിപ്പിച്ചു.ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിഭാഗത്തിലെ വളര്‍ച്ചയുടെ ഇടയിലാണ് ഏറ്റവും പുതിയ നീക്കം. ഏപ്രില്‍-ജൂണ്‍ കാലയളവില്‍, എറ്റേണലിന്റെ ഉടമസ്ഥതയിലുള്ള സൊമാറ്റോയുടെ മൊത്ത ഓര്‍ഡര്‍ മൂല്യത്തില്‍ വവാര്‍ഷികാടിസ്ഥാനത്തില്‍ 16% വളര്‍ച്ചനേടി. 10,769 കോടി രൂപയായിരുന്നു കമ്പനി നേടിയത്. എന്നാല്‍ ഇത് കുറച്ച് പാദങ്ങള്‍ക്ക് മുമ്പ് വരെ നേടിയിരുന്ന 20% ത്തിലധികം വളര്‍ച്ചയേക്കാള്‍ കുറവാണ്.