July 24, 2025

സൊമാറ്റോയും സ്വിഗ്ഗിയും നിയമങ്ങള്‍ ലംഘിച്ചതായി റിപ്പോർട്ട്

0
2eb00aad-8b22-4deb-99e5-2743e8d21967_1640x886

സൊമാറ്റോയും സ്വിഗ്ഗിയും നിയമങ്ങള്‍ ലംഘിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ ആന്റിട്രസ്റ്റ് ബോഡി നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.

കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം കുറഞ്ഞ കമ്മീഷനുകള്‍ക്ക് പകരമായി പങ്കാളികളുമായി സൊമാറ്റോ ‘എക്ക്ലൂസിവിറ്റി കരാറുകളില്‍’ ഏര്‍പ്പെട്ടു. അതേസമയം സ്വിഗ്ഗി ചില സ്ഥാപനങ്ങള്‍ക്ക് അവരുടെ പ്ലാറ്റ്ഫോമില്‍ പ്രത്യേകമായി ലിസ്റ്റ് ചെയ്താല്‍ ബിസിനസ് വളര്‍ച്ച ഉറപ്പുനല്‍കുന്നു.സ്വിഗ്ഗിയും സൊമാറ്റോയും അവരുടെ റസ്റ്റോറന്റ് പങ്കാളികള്‍ തമ്മിലുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ‘വിപണി കൂടുതല്‍ മത്സരാധിഷ്ഠിതമാകുന്നതില്‍ നിന്ന് തടയുന്നു,’ സിസിഐയുടെ റിപ്പോര്‍ട്ട ഉദ്ധരിച്ച് റിപ്പോര്‍ട്ടുചെയ്തു.

സിസിഐ രേഖകള്‍ പൊതുവായി ലഭ്യമായതല്ല. അവ ഈ വര്‍ഷം മാര്‍ച്ചില്‍ സ്വിഗ്ഗിയും സൊമാറ്റോയും പരാതിക്കാരായ റെസ്റ്റോറെന്റുകള്‍ എന്നിവയുമായി മാത്രം പങ്കിട്ടതാണ്. അവരുടെ കണ്ടെത്തലുകള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വിഷയത്തില്‍ സൊമാറ്റോയും സ്വിഗ്ഗിയും സിസിഐയും റോയിട്ടേഴ്സിന്റെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.പ്ലാറ്റ്ഫോമുകളുടെ മത്സര വിരുദ്ധ സമ്പ്രദായങ്ങള്‍ കാരണം ഭക്ഷണശാലകളെ ബാധിക്കുമെന്ന നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പരാതിയെത്തുടര്‍ന്ന് 2022-ല്‍ സ്വിഗ്ഗിക്കും അതിന്റെ മുന്‍നിര എതിരാളിയായ സൊമാറ്റോയ്ക്കുമെതിരായ ആന്റിട്രസ്റ്റ് അന്വേഷണം ആരംഭിച്ചിരുന്നു.

ഫുഡ് ഡെലിവറി ഭീമന്‍മാരായ സ്വിഗ്ഗിയും സൊമാറ്റോയും അടുത്ത കാലത്തായി ഇന്ത്യക്കാര്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന വിധം പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുമ്പോഴും ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യുമ്പോഴും അവരുടെ ആപ്പുകളില്‍ ലക്ഷക്കണക്കിന് ഔട്ട്ലെറ്റുകള്‍ ലിസ്റ്റ് ചെയ്തതിനാല്‍, രണ്ടും അതിവേഗം വളര്‍ന്നു.മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ കുറഞ്ഞ വില നല്‍കാന്‍ കഴിയാത്തതിനാല്‍ ആ രീതി റെസ്റ്റോറന്റുകളെ ബാധിക്കുന്നു, സിസിഐ രേഖകള്‍ പ്രസ്താവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *