യുപിഐ ഇടപാടുകള്‍ക്ക് ഇനി ചാര്‍ജ് നല്‍കേണ്ടിവരും!!

ന്യൂ ഡല്‍ഹി: രാജ്യത്ത് യുപിഐ ഇടപാടുകളില്‍ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സാമ്പത്തിക ഇടപാടുകളില്‍ ഉപഭോക്താക്കളില്‍ നിന്നും ചാർജ് ഈടാക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍.ബാങ്കുകളെയും സേനവദാതാക്കളെയും സഹായിക്കാനാണ് പുതിയ നടപടിയെന്നാണ് വിശദീകരണം.3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകളിലാവും നിശ്ചിതതുക ഈടാക്കുക. ഡിജിറ്റല്‍ പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്നതിന് ചെലവ് കൂടുതലാണെന്നും സഹായം വേണമെന്നും ബാങ്കുകളും സേവനദാതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സർക്കാരിന്‍റെ നടപടിയെന്ന് ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.വലിയ ഇടപാടുകള്‍ക്ക് ചാർജ് ഈടാക്കുന്നതിനൊപ്പം 2020 മുതലുള്ള സീറോ മർച്ചന്‍റ് ഡിസ്ക്കൗണ്ട് റേറ്റ് ഒഴിവാക്കാനും നീക്കമുണ്ടെന്നാണ് വിവരം. എൻസിപിഐ, ബാങ്കുകള്‍, ഫിൻടെക് കമ്പനികള്‍ തുടങ്ങിയ ഓഹരി ഉടമകളുമായി വിശദമായ ചർച്ചയ്ക്ക് ശേഷമേ യുപിഐ ഇടപാടുകള്‍ക്ക് പണം ഈടാക്കുന്നതില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കൂ. ഇതിനായി രണ്ടു മാസം വരെ സമയമെടുക്കുമെന്നാണ് വിവരം.