കുറഞ്ഞ വില; ഹൈബ്രിഡ് ബൈക്കുമായി യമഹ

ഇന്ത്യൻ വിപണിയിൽ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ യമഹയ്ക്ക് FZ മോട്ടോർസൈക്കിളുകളുടെ ഒരു നീണ്ട പരമ്പരയുണ്ട്. എന്നാൽ ഇപ്പോൾ കമ്പനി വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി ഒരു പുതിയ ബൈക്ക് പുറത്തിറക്കാൻ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോട്ടുകൾ പങ്കുവെക്കുന്നത്.
ഈ ശ്രേണിയിൽ, ഇന്ത്യയിലെ ‘ഏറ്റവും പുതിയ’ ട്രീറ്റ്‌മെന്റുള്ള ഒരു പുതിയ FZ മോട്ടോർസൈക്കിളിന്റെ രൂപകൽപ്പനയ്ക്ക് യമഹ പേറ്റന്റ് നേടിയിട്ടുണ്ട്. യമഹ പേറ്റന്റ് ചെയ്ത പുതിയ രൂപകൽപ്പനയിൽ ഇന്ധന ടാങ്കിൽ ഫാൻസി സ്റ്റൈലിംഗ് ഘടകങ്ങൾ ഇല്ല.ഈ ഡിസൈൻ പേറ്റന്‍റ് ഒരു പുതിയ ഹൈബ്രിഡ് പവർട്രെയിൻ സ്വീകരിക്കുന്നതായിട്ടാണ് റിപ്പോട്ടുകൾ. ഇത് യമഹ FZ-S Fi ഹൈബ്രിഡിന്റെ താങ്ങാനാവുന്ന വിലയിൽ ഒരു പതിപ്പ് പുറത്തിറക്കിയേക്കുമെന്ന് സൂചന നൽകുന്നു.
ടിഎഫ്‍ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പോലുള്ള ചില ഫാൻസി സവിശേഷതകളില്ലാതെ കമ്പനി ഒരു പുതിയ FZ-S Fi ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കിയേക്കാം എന്നാണ് റിപ്പോട്ടുകൾ.ഹൈബ്രിഡ് പവർട്രെയിനുള്ള ഇന്ത്യയിലെ ആദ്യത്തെ 150 സിസി മോട്ടോർസൈക്കിളാണ് യമഹ FZ-S Fi ഹൈബ്രിഡ്. ഈ 149 സിസി ബ്ലൂ കോർ എഞ്ചിനിൽ യമഹയുടെ സ്റ്റാർട്ടർ മോട്ടോർ ജനറേറ്ററും സ്റ്റോപ്പ്/സ്റ്റാർട്ട് സിസ്റ്റവും സജ്ജീകരിച്ചിരിക്കുന്നു. ബ്ലൂ കോർ സാങ്കേതികവിദ്യ ഉപയോഗിച്ച്, ബൈക്കിന്‍റെ ഇന്ധനക്ഷമത വളരെ മികച്ചതാണ്.