July 15, 2025

സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ നിരക്കുകള്‍ എക്‌സ് വെട്ടിക്കുറച്ചു

0
images (1) (11)

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകള്‍ വെട്ടിക്കുറച്ചു.

പ്രതിമാസ, വാർഷിക ഫീസുകള്‍ 48% വരെ കുറച്ചതായി കമ്പനി അറിയിച്ചു. മൊബൈല്‍ ഉപയോക്താക്കള്‍ക്കുള്ള പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകളുടെ നിരക്കിലാണ് ഏറ്റവും കുറവ്.

പ്രതിമാസം 470 രൂപയാണ് ഇപ്പോള്‍ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകളുടെ വില. മുമ്പ് ഇത് 900 രൂപ ആയിരുന്നു. ഇപ്പോള്‍ 427 രൂപയാണ് വെബ് ഉപയോക്താക്കള്‍ക്ക് പ്രതിമാസ പ്രീമിയം ഫീസ്. എക്‌സിൻറെ സബ്‌സ്‌ക്രിപ്‌ഷനുകളുടെ വിലയിലെ ക്രമീകരണം ശ്രദ്ധേയമാണ്. പ്രത്യേകിച്ച്‌ മൊബൈല്‍, വെബ് പ്ലാറ്റ്‌ഫോമുകള്‍ തമ്മിലുള്ള കമ്മീഷൻ വ്യത്യാസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, മൊബൈല്‍ ഉപയോക്താക്കള്‍ക്ക് അല്‍പ്പം കൂടിയ നിരക്കുകളാണുള്ളത്.

ബേസിക് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിലും വിലക്കുറവ് വരുത്തിയട്ടുണ്ട്. ഈ വിഭാഗത്തിലെ പ്രതിമാസ ചാർജുകള്‍ ഇപ്പോള്‍ 243.75 രൂപയില്‍ നിന്ന് 170 രൂപയായി കുറഞ്ഞു. ബേസിക് ഉപയോക്താക്കള്‍ക്കുള്ള വാർഷിക ബില്ലിംഗും കുറഞ്ഞു. മുമ്പ് 2,590 രൂപ ആയിരുന്നത് ഇപ്പോള്‍ 1,700 രൂപ ആയി.

ബേസിക് അക്കൗണ്ട് ഉടമകള്‍ക്ക് പോസ്റ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ, ദൈർഘ്യമേറിയ കണ്ടൻറുകള്‍ ചേർക്കാനുള്ള അവസരം, ബാക്ക്‌ഗ്രൗണ്ട് വീഡിയോകള്‍ പ്ലേ ചെയ്യല്‍, മീഡിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യല്‍ എന്നി സവിശേഷതകള്‍ ലഭിക്കുന്നു. എങ്കിലും ഈ അക്കൗണ്ടുകളില്‍ പ്രീമിയം വെരിഫിക്കേഷൻ ചെക്ക്‌മാർക്ക് ഇല്ല. വെബിലെ പ്രതിമാസ ഫീസ് 3,470 രൂപയില്‍ നിന്നും 26 ശതമാനം താഴ്ന്ന് 2,570 രൂപയായി. മൊബൈല്‍ ഉപയോക്താക്കള്‍ക്കും വലിയ ഇള്ളവിന്റെ പ്രയോജനം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *