വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ തങ്ങളുടെ ആദ്യ ഇവി കാറുകള്‍ പുറത്തിറക്കി

വിയറ്റ്‌നാമീസ് കാര്‍ നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ തങ്ങളുടെ ആദ്യ ഇവി കാറുകള്‍ പുറത്തിറക്കി. വിന്‍ഫാസ്റ്റ് വിഎഫ്6, വിഎഫ്7 എന്നി പേരുകളിലാണ് പുതിയ ഇവി കാറുകള്‍ അവതരിപ്പിച്ചത്. വിന്‍ഫാസ്റ്റ് വിഎഫ്6ന്റെ വില 16.49 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. കൂടുതല്‍ പ്രീമിയം ഫീച്ചറുകളുള്ള വിന്‍ഫാസ്റ്റ് വിഎഫ്7ന്റെ വില 20.89 രൂപ മുതലാണ്. രണ്ടിന്റേതും എക്‌സ്‌ഷോറൂം വിലയാണ്.
പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിങ്, 18 ഇഞ്ച് അലോയ് വീലുകള്‍, ഡ്യുവല്‍-ടോണ്‍ ക്യാബിന്‍, 12.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ഹെഡ് അപ് ഡിസ്‌പ്ലേ എന്നിവയാണ് വിഎഫ്6ന്റെ പ്രധാനമായ ഫീച്ചറുകള്‍. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, റിയര്‍ വെന്റുകളുള്ള ഡ്യുവല്‍-സോണ്‍ ഓട്ടോ എസി, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് ഗ്ലാസ് റൂഫ് എന്നിവയാണ് മറ്റ് സൗകര്യങ്ങള്‍. രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളോടെയാണ് ഈ കാര്‍ വരുന്നത്. 59.6 കിലോവാട്ട്അവര്‍/ 70.8 കിലോവാട്ട്അവര്‍. ഒറ്റ ചാര്‍ജില്‍ 500ലധികം കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.