വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍: ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്ക് ‘കോൺടാക്റ്റ് സിങ്കിങ്’ സൗകര്യം

വാട്‌സ്ആപ്പ്, ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്കായി പുതിയ ഫീച്ചർ കൊണ്ടുവരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ ഫീച്ചർ ഉപയോക്താക്കൾക്ക് കോൺടാക്റ്റുകൾ കൂടുതൽ എളുപ്പത്തിൽ മാനേജ് ചെയ്യാൻ സഹായിക്കും എന്ന് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. പുതിയ ഫീച്ചർ നിലവിൽ ആപ്പിന്റെ ബീറ്റാ പതിപ്പിൽ ലഭ്യമാണ്, ഒപ്പം ഉടൻ സാധാരണ ഉപഭോക്താക്കൾക്കും ഇത് ലഭ്യമാകും. ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്റ്റ് ലിസ്റ്റുകൾ മറ്റു അക്കൗണ്ടുകളിലേക്ക് സിങ്ക് ചെയ്യാൻ ഇതിലൂടെ സാധിക്കും. വിവിധ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നവരെയാണ് ഈ ഫീച്ചർ ലക്ഷ്യം വച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ ഓഫീസ് കോൺടാക്റ്റുകളും വ്യക്തിഗത കോൺടാക്റ്റുകളും വേർതിരിച്ച് സൂക്ഷിക്കാനും അവസരം ലഭിക്കും. ഉപയോക്താക്കൾ ‘കോൺടാക്റ്റ് സിങ്കിങ്’ ഓഫാക്കുന്നുവെങ്കിൽ, പുതിയ വാട്‌സ്ആപ്പ് അപ്‌ഡേറ്റിൽ മാനുവൽ സിങ്കിങ് ഓപ്ഷനും ലഭ്യമാണ്. ഇത് തെരഞ്ഞെടുക്കുന്ന കോൺടാക്റ്റുകൾ മാത്രം സിങ്ക് ചെയ്യാൻ സഹായിക്കും. വര്ഗ്ഗീകരിച്ച കോൺടാക്റ്റുകൾ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ ലിങ്ക്ഡ് ഡിവൈസുകളിൽ മാത്രം കോൺടാക്റ്റുകൾ സിങ്ക് ചെയ്യാനോ, ആവശ്യമില്ലെങ്കിൽ അൺസിങ്ക് ചെയ്യാനോ കഴിയും.