വാട്‌സാപ്പില്‍ ഇനി മുതല്‍ പരസ്യങ്ങളും

വാട്‌സാപ്പില്‍ ഇനി മുതല്‍ പരസ്യങ്ങളും പ്രദര്‍ശിപ്പിക്കും. വാട്‌സാപ്പില്‍ നിന്ന് വരുമാന മാര്‍ഗം കണ്ടെത്താനുള്ള മെറ്റയുടെ എറെ കാലമായുള്ള ശ്രമങ്ങളുടെ ഫലമാണ് പുതിയ അപ്‌ഡേറ്റ്. വാട്‌സാപ്പിലെ അപ്‌ഡേറ്റ്‌സ് ടാബിലാണ് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ആദ്യമായാണ് വാട്‌സാപ്പില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. വാട്‌സാപ്പിലെ അപ്‌ഡേറ്റ്‌സ് ടാബിലുള്ള സ്റ്റാറ്റസ് ഫീച്ചര്‍ വഴിയാണ് സ്‌പോണ്‍സേര്‍ഡ് കണ്ടന്റ് എന്ന പേരില്‍ പരസ്യങ്ങള്‍ കാണിക്കുക. വാട്‌സാപ്പിന്റെ പ്രവര്‍ത്തന രീതിയിലുള്ള സുപ്രധാന മാറ്റങ്ങളിലൊന്നാണിത്.
തിങ്കളാഴ്ചയാണ് മെറ്റ ഈ അപ്‌ഡേറ്റ് അവതരിപ്പിച്ചത്. ചാനല്‍ സബ്‌സ്‌ക്രിപ്ഷന്‍, പ്രൊമോട്ടഡ് ചാനല്‍സ്, സ്റ്റാറ്റസിലെ പരസ്യങ്ങള്‍ എന്നിങ്ങനെ മൂന്ന് പുതിയ ഫീച്ചര്‍ അപ്‌ഡേറ്റുകളാണ് വാട്‌സാപ്പ് പ്രഖ്യാപിച്ചത്. വാട്‌സാപ്പിന്റെ ദൈനംദിന ഉപഭോക്താക്കളുടെ എണ്ണം 150 കോടിയായെന്നും കമ്പനി പ്രഖ്യാപിച്ചു.