വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് പരസ്യങ്ങളും ചാനല്‍ പ്രൊമോഷനും കൊണ്ടുവരുന്നു

ജനകീയ സോഷ്യൽ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പിൽ പുതിയ ഫീച്ചറുകൾ വരുന്നു. വാട്‌സ്ആപ്പിനെ കൂടുതല്‍ മോണിറ്റൈസിഡാകുകയാണ് മെറ്റ. വാട്‌സ്ആപ്പിന്‍റെ സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ പരസ്യങ്ങള്‍ കാണിക്കുക വഴിയും ചാനലുകള്‍ പ്രോമാട്ട് ചെയ്യുക വഴിയും വരുമാനം സൃഷ്‌ടിക്കുകയാണ് മെറ്റയുടെ ലക്ഷ്യം.തെരഞ്ഞെടുക്കപ്പെട്ട ആന്‍ഡ്രോയ്‌ഡ് ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ഇരു ഫീച്ചറുകളും ഇപ്പോള്‍ ലഭ്യമാണ്. വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്‌ഡ് ബീറ്റ വേര്‍ഷന്‍ 2.25.21.11-ല്‍ ‘സ്റ്റാറ്റസ് ആഡ്’, ‘പ്രൊമോട്ടഡ് ചാനല്‍സ്’ ഫീച്ചറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ മെറ്റ കൊണ്ടുവന്നതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തു.