September 8, 2025

മെഴുക് വില കുതിക്കുന്നു; നിര്‍മാണ മേഖല പ്രതിസന്ധിയിൽ

0
images (1) (11)

കൊച്ചി: പാരഫിന്‍ വാക്സിന്റെ വില വര്‍ധന മൂലം സംസ്ഥാനത്ത് മെഴുകുതിരി നിര്‍മാണ മേഖല പ്രതിസന്ധിയില്‍. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ റിഫൈനറിയും അസം ഓയില്‍ റിഫൈനറിയും ക്രൂഡ് ഓയില്‍ വില ഉയരാത്തപ്പോഴും മെഴുക് വില വര്‍ധിപ്പിക്കുന്നതാണ് പ്രതിസന്ധിക്ക് പിന്നിലെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.റിഫൈനറികള്‍ 2025 ജനുവരി മുതല്‍ മെഴുകിന് അന്‍പത് രൂപയോളം വില വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ഒരു കിലോഗ്രാം മെഴുകിന്റെ വില 150 രൂപയോളമെത്തി.ഗാര്‍ഹിക-പ്രാര്‍ഥന ആവശ്യങ്ങള്‍ക്കായാണ് മെഴുകുതിരി ഉപയോഗിക്കുന്നത്. അശാസ്ത്രീയമായ വിലനിര്‍ണയം മെഴുകുതിരി വില ഉയരാനും ഉപഭോഗം കുറയാനും കാരണമാകുമെന്ന് കേരള കാന്‍ഡില്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. മെഴുക് വില കുറയ്ക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് വ്യവസായ മന്ത്രി പി. രാജീവിനോട് ആവശ്യപ്പെട്ടതായും സംഘടന അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *