ഇന്ത്യൻ ഓര്‍ഡറുകള്‍ നിര്‍ത്തിവച്ച് വാള്‍മാര്‍ട്ടും ആമസോണും

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ ഇറക്കുമതിക്കുമേല്‍ 50% അധിക തീരുവ ചുമത്തിയതിന് പിന്നാലെ ആമസോണ്‍, വാള്‍മാര്‍ട്ട്, ഗ്യാപ്പ്, ടാര്‍ഗെറ്റ് എന്നീ പ്രമുഖ യുഎസ് റീട്ടെയിലര്‍മാര്‍ ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്.
ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതി താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് യുഎസ് റീട്ടെയിലർമാർ കയറ്റുമതി കമ്പനികള്‍ക്ക് മെയില്‍ അയച്ചു.
വർധിച്ച ചെലവ് തങ്ങള്‍ വഹിക്കില്ലെന്നും, കയറ്റുമതിക്കാർ തന്നെ ഉയർന്ന താരിഫ് ചെലവ് വഹിക്കണമെന്നാണ് വാള്‍മാര്‍ട്ട് അടക്കമുളള യുഎസ് റീട്ടെയിലര്‍മാര്‍ വ്യക്തമാക്കുന്നത്. ട്രംപ് താരിഫ് വർദ്ധിപ്പിച്ചതോടെ 30 മുതല്‍ 35 ശതമാനം വരെ ചെലവ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.