August 16, 2025

വോഡാഫോൺ ഗ്രൂപ്പ് ഇൻഡസ് ടവേഴ്‌സിൽ നിന്നുള്ള മുഴുവൻ ഓഹരികളും പിൻവലിച്ചു

0
images (3) (6)

വോഡാഫോൺ ഗ്രൂപ്പ്, ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡിൽ ഉള്ള എല്ലാ ഓഹരികളും പിന്‍വലിച്ചിരിക്കുകയാണ്. ഇതോടെ ഓഹരിയുടമകളുമായി ബന്ധപ്പെട്ട കരാറിൽ മാറ്റങ്ങൾ വരുത്തിയതായി ഇൻഡസ് ടവേഴ്‌സ് ഓഹരി വിപണിയെ അറിയിച്ചു. വോഡാഫോൺ ഓഹരി ഉടമകളായ അൽ-അമിൻ ഇൻവെസ്റ്റ്‌മെൻറ് ലിമിറ്റഡ്, ഏഷ്യൻ ടെലികമ്മ്യൂണിക്കേഷൻ ഇൻവെസ്റ്റ്‌മെൻറ് (മൗറീഷ്യസ്) ലിമിറ്റഡ്, ട്രാൻസ് ക്രിസ്റ്റൽ ലിമിറ്റഡ്, വോഡഫോൺ ടെലികമ്മ്യൂണിക്കേഷൻസ് (ഇന്ത്യ) ലിമിറ്റഡ്, സി.സി.ഐ.ഐ (മൗറീഷ്യസ്), യൂറോ പെസഫിക് സെക്യൂരിറ്റീസ് ലിമിറ്റഡ്, പ്രൈം മെറ്റൽസ്, മൊബൈൽവെസ്റ്റ്, ഒമേഗ ടെലികോം ഹോൾഡിംഗ്സ് പ്രൈവറ്റ്, ഉഷ മാർട്ടിൻ ടെലിമാറ്റിക്‌സ് ലിമിറ്റഡ് തുടങ്ങിയവതന്നെയാണ് കമ്പനിയിലെ മുഴുവൻ ഓഹരികളും വിറ്റഴിച്ചത്.

ഭാരതി എയർടെൽ, വോഡാഫോൺ ഓഹരി ഉടമകൾ, ഇൻഡസ് ടവേഴ്‌സ് എന്നിവക്കിടയിൽ ഉണ്ടായിരുന്ന ഓഹരിയുടമാ കരാറിന്റെ അടിസ്ഥാനത്തിൽ, വോഡാഫോണിൻ്റെ എല്ലാ അവകാശങ്ങളും ബാധ്യതകളും അവസാനിച്ചതായി പ്രഖ്യാപിച്ചു. കമ്പനിയുടെ “ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ” (എ.ഒ.എ)ൽ വോഡഫോൺ ഓഹരി ഉടമകളുമായി ബന്ധപ്പെട്ട എല്ലാ പരാമർശങ്ങളും നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ഇതോടെ ഭാരതി എയർടെൽ, വോഡാഫോൺ ഓഹരി ഉടമകൾ തമ്മിലുള്ള എല്ലാ സാമ്പത്തിക ബാധ്യതകളും അവസാനിച്ചു. വോഡാഫോൺ 2024 ഡിസംബർ 5-നാണ് ഇൻഡസ് ടവേഴ്‌സിലെ ഓഹരികൾ വിറ്റഴിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ ടവർ ഇൻസ്റ്റലേഷൻ കമ്പനിയായ ഇൻഡസ് ടവേഴ്‌സ്, ഓഗസ്റ്റിൽ ഭാരതി എയർടെൽ ലിമിറ്റഡിന്റെ ഉപ കമ്പനിയായി മാറിയിരുന്നു. സുനിൽ ഭാരതി മിത്തലിന്റെ നേതൃത്വത്തിലുള്ള എയർടെലിന് ഇൻഡസ് ടവേഴ്‌സിൽ 50% ഓഹരികളാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *