സൗദിക്കും റഷ്യക്കുമിടയിൽ സഞ്ചരിക്കാൻ വിസ വേണ്ട; ഇളവുവരുത്താൻ ധാരണ

Russia vs Saudi Arabia flag on the mast
സൗദി അറേബ്യക്കും റഷ്യക്കുമിടയിൽ യാത്രാനടപടികൾ എളുപ്പമാക്കാൻ വിസാനിയമത്തിൽ ഇളവുവരുത്താൻ ധാരണയായി. രണ്ടു രാജ്യത്തെയും പൗരന്മാർക്ക് പരസ്പരം വിസയില്ലാതെ സഞ്ചരിക്കാനാവും വിധമാണ് ഇളവ് വരുത്തുന്നത്. ഇതിനുള്ള കരാർ ഉടൻ ഒപ്പുവെക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും ഒരുമിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇരുരാജ്യങ്ങൾക്കുമിടയിൽ വിനോദസഞ്ചാരികളുടെ എണ്ണം അനുദിനം വർധിക്കുന്നുണ്ട്. വിസാനടപടിക്രമങ്ങളിൽ ഇളവുവരുത്തുന്നത് പരസ്പരം യാത്രകൾ