August 3, 2025

കുതിച്ചുയര്‍ന്ന് പച്ചക്കറി വില

0
n6752481021754215946341d9fe501e36cf3fbf5ff9baba420a08d7ceba29b6bb37e57c423b25ae53b36cd1

ഓണം, കല്യാണ സീസണുകള്‍ എത്തുന്നതിനു മുമ്പെ പച്ചക്കറി വില കുതിച്ചുയരുന്നു. കേരളത്തിൽ ഉല്‍പാദിപ്പിച്ച പച്ചക്കറികള്‍ വൈകുന്ന സാഹചര്യത്തില്‍ വില ഇനിയും കൂടാനാണ് സാധ്യത.വിലക്കയറ്റത്തിന് പ്രധാന കാരണം തമിഴ്നാട്ടിലും കർണാടകയിലും കനത്ത മഴയിലുണ്ടായ വിളനാശമാണ്.ആഭ്യന്തര വിപണിയില്‍ പച്ചക്കറി ഉല്‍പാദനം ഉണ്ടെങ്കിലും പ്രധാന ആശ്രയം അയല്‍ സംസ്ഥാനങ്ങളെയാണ്.

18 രൂപ വരെയെത്തിയ തക്കാളിക്ക് മൊത്തവില 35 രൂപയാണ്. അതെസമയം ചില്ലറ വില്‍പന 45 രൂപവരെയായി. ഉള്ളിക്ക് മൊത്തവില 22, കിഴങ്ങിന് 25 രൂപയുമായി. 80 മുതല്‍ 100 വരെ വില വെളുത്തുള്ളിക്കുണ്ട്. ഊട്ടി കാരറ്റിന് 60 രൂപയായി മൊത്ത വില. വെണ്ടക്ക് 45 രൂപയാണ്. കൈപ്പക്ക് 50 രൂപയും പയറിന് 55 രൂപയുമാണ് ശനിയാഴ്ചത്തെ മൊത്തവില.ഒരുമാസം മുമ്പ് കിലോക്ക് 20 രൂപയുണ്ടായിരുന്ന വെള്ളരിക്ക് ഇപ്പോൾ 40 രൂപവരെയെത്തി.

അതെസമയം കാബേജും മത്തനും വിലയില്‍ വലിയ മാറ്റമില്ലാതെ തുടരുകയാണ്. 25 രൂപയുണ്ടായിരുന്ന കക്കിരി വില 50 രൂപയിലെത്തി. 50 രൂപയാണ് ചേനക്ക് മൊത്ത വില. കൂടാതെ മുരിങ്ങക്കായക്ക് മൊത്തവില 20 രൂപയുമായി.

Leave a Reply

Your email address will not be published. Required fields are marked *