വി-ഗാർഡ്; വനിതകൾക്കുള്ള സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

കൊച്ചി: മുന്‍നിര ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വനിതകള്‍ക്കുള്ള സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയിലേക്ക് (നാരീശക്തി) അപേക്ഷകള്‍ ക്ഷണിച്ചു.കമ്പനിയുടെ വിവിധ സിഎസ്‌ആര്‍ പദ്ധതികളുടെ ഭാഗമായാണു നാരീശക്തി നടപ്പാക്കുന്നത്.20നും 50നും മധ്യേ പ്രായമുള്ള സിംഗിള്‍ മദർ/ വിധവകള്‍ ആയ വനിതകള്‍ക്ക് അപേക്ഷ നല്‍കാം.തയ്യല്‍, ബ്യൂട്ടീഷ്യന്‍ കോഴ്സുകളിലേക്കുള്ള പരിശീലനമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വെല്‍ഫെയർ സർവീസ് സൊസൈറ്റി എന്ന എൻജിഒയുമായി സഹകരിച്ചാണു വി-ഗാര്‍ഡ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇരു കോഴ്‌സുകളിലുമായി 50 പേര്‍ വീതം ആകെ നൂറു പേരെയായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുക.150 മണിക്കൂര്‍ ദൈർഘ്യമുള്ള ഈ കോഴ്‌സില്‍ ബുക്ക് കീപ്പിംഗ്, ബാങ്ക് ലോണ്‍ ഇടപാടുകള്‍, മറ്റ് ഔദ്യോഗിക നടപടിക്രമങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സംരംഭകത്വ മൊഡ്യൂളുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന 50 പേര്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങുന്നതിന് മൂലധന പിന്തുണ നല്‍കും. ഡയറക്ടര്‍, സഹൃദയ, പൊന്നുരുന്നി കൊച്ചി 682019 എന്ന വിലാസത്തിലേക്കാണ് അപേക്ഷകള്‍ അയയ്ക്കേണ്ടത്. ഈമാസം 24 ആണ് അപേക്ഷ നല്‍കേണ്ട അവസാന തീയതി. ഫോണ്‍: 9744439337, 9884771406