ഇന്ത്യയുമായുള്ള വ്യാപാര തർക്കത്തിൽ മയപ്പെട്ട് അമേരിക്ക

വ്യാപാര തർക്കത്തിൽ മയപ്പെട്ട് അമേരിക്ക. അമേരിക്കയുടെ തന്ത്രപരമായ മുഖ്യ പങ്കാളിയായി ഇന്ത്യ തുടരുമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് പറഞ്ഞു. ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിലുള്ള ആശങ്കയുണ്ടെന്നും വ്യക്തമാക്കി.
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് പിഴ തീരുവയായി 25 ശതമാനവും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ വഴിമുട്ടിയിരുന്നു. പ്രശ്‌നത്തിന് പരിഹാരം കാണുന്നതു വരെ വ്യാപാര ചർച്ചയ്ക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ ആണ് തീരുവ തർക്ക വിഷയത്തിൽ അമേരിക്ക സ്വരം മയപ്പെടുത്തിയത്.