July 23, 2025

‘ഇന്‍സ്റ്റ മെയ്ഡ്’ പ്ലാറ്റ്‌ഫോമുമായി അര്‍ബന്‍ കമ്പനി, ഇനി വീട്ടുജോലിക്കാരി പറന്നു വരും, വെറും 15 മിനിട്ടില്‍!

0
images (2) (26)

നാട്ടുമ്പുറത്തു പോലും ഇന്ന് വീട്ടുപണികള്‍ക്ക് ആളെ കിട്ടണമെങ്കില്‍ ദിവസങ്ങള്‍ കാത്തിരിക്കണം. എന്നാല്‍ ഇനി വെറും 15 മിനിറ്റില്‍ വീട്ടുജോലിക്ക് ആളെ ലഭ്യമാക്കാൻ സാധിക്കും അര്‍ബന്‍ കമ്പനിയുടെ ഇന്‍സ്റ്റ മെയ്ഡ് എന്ന പ്ലാറ്റ്‌ഫോമിലൂടെ.പാത്രങ്ങള്‍ കഴുകാനും വീട് തുടയ്ക്കാനും ബുക്ക് അടുക്കിവയ്ക്കാനും തുടങ്ങി വീട്ടിലെ എല്ലാ ജോലികളും ചെയ്യും. അതും മണിക്കൂറിന് വെറും 49 രൂപ നിരക്കില്‍.

ഈ സേവനം പരീക്ഷണ അടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് നിലവില്‍ മുംബൈയില്‍ മാത്രമാണ്. അധികം വൈകാതെ മറ്റ് നഗരങ്ങളിലും പ്രതീക്ഷിക്കാം.ക്യുക്ക് കൊമേഴ്‌സ് സ്ഥാപനങ്ങള്‍ പലചരക്കില്‍ നിന്ന് വസ്ത്രങ്ങളും മരുന്നും ഭക്ഷണവും ഉള്‍പ്പെടെ പുതിയ ഉത്പന്നമേഖലകളിലേക്കും കടക്കുമ്പോഴാണ് അര്‍ബന്‍ കമ്പനിയുടെ ഇത്തരത്തിലുള്ള പുതിയ നീക്കം.

ഐ.പി.ഒ ലക്ഷ്യമിടുന്ന കമ്പനിവീടുകളിലും ഓഫീസുകളിലും ഇലക്ട്രിക്കല്‍ സാധനങ്ങള്‍ നന്നാക്കാനും വയറിംഗ്, പ്ലംബിംഗ് ജോലികള്‍ക്കുമൊക്കെ ഓണ്‍ലൈനായി ബുക്ക് ചെയ്ത് ആളെ വരുത്താവുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് അര്‍ബന്‍ കമ്പനി. 60 ഇന്ത്യന്‍ നഗരങ്ങളിലും, യു.എ.ഇ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും അര്‍ബന്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്.

അതെസമയം നിക്ഷേപക സ്ഥാപനമായ പ്രോസസിന്റെ പിന്തുണയുള്ള അര്‍ബന്‍ കമ്പനി പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കും ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ മാസമാണ് കമ്പനി പബ്ലിക് കമ്പനിയാക്കി മാറ്റിയത്. ഐ.പി.ഒ പേപ്പര്‍ സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ഈ നിര്‍ണായക നീക്കം.93 കോടി രൂപയാണ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നഷ്ടം. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷത്തെ 312 കോടി രൂപയില്‍ നിന്ന് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു. പ്രവര്‍ത്തന ലാഭം 30 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രാപിച്ചതായിയി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *