യുപിഐ ബാലൻസ് ചെക്ക് ചെയ്യാൻ പരിധി; എസ്ബിഐ കാർഡുകാർക്കും അപ്ഡേറ്റ്

ജൂലൈ മാസം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി.. ഇന്ത്യയിൽ ഓഗസ്റ്റ് മുതൽ ചില നിർണായക മാറ്റങ്ങൾ വരുന്നുണ്ട്. എല്ലാ സാധാരണക്കാരും അറിഞ്ഞിരിക്കേണ്ട സാമ്പത്തിക മാറ്റങ്ങളാണിത്. എൻപിസിഐ ഈ മാസം മുതൽ ചില നിബന്ധനകൾ കൊണ്ടു വന്നിട്ടുണ്ട്. വരാനിരിക്കുന്ന മാസത്തെ പ്രധാന മാറ്റങ്ങൾ അറിയാം. യു.പി.ഐ സംവിധാനവുമായി ബന്ധപ്പെട്ട് ചില സുപ്രധാന മാറ്റങ്ങൾ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു ദിവസം പരമാവധി 50 തവണ മാത്രമേ ബാങ്ക് ബാലൻസ് പരിശോധിക്കാനാകൂ എന്ന് നിബന്ധന വരികയാണ്. ഒരു ദിവസം 25 മൊബൈൽ നമ്പർ ലിങ്ക്ഡ് അക്കൗണ്ട് ചെക്കിങ് മാത്രമേ ഇനി അനുവദിക്കൂവെന്നും ഉണ്ട്. ഇത് കൂടാതെ ഫെയിൽഡ് ട്രാൻസാക്ഷൻ സ്റ്റാറ്റസ് ഒരു ദിവസം 3 തവണ മാത്രമേ ചെക്ക് ചെയ്യാനുമാകൂ. ഓഗസ്റ്റ് 11 മുതൽ എസ്.ബി.ഐ കാർഡുകൾക്കുള്ള സൗജന്യ എയർ ആക്സിഡന്റ് ഇൻഷുറൻസ് കവറേജ് എടുത്തു കളയുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യൂക്കോ ബാങ്ക്, സെൻട്രൽ ബാങ്ക്, കാരൂർ വൈശ്യ ബാങ്ക്, അലഹാബാദ് ബാങ്ക് തുടങ്ങിയ ചില ബാങ്കുകളുമായി സഹകരിച്ച് ചില കോ- ബ്രാൻഡ് കാർഡുകൾക്ക് നേരത്തെ 50 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെ കവർ നൽകിയിരുന്നു. ഇതാണ് എടുത്തു കളയുന്നത്.