299 മുതലുള്ള പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി; കൊച്ചിയിൽ

5ജി സേവനം ആരംഭിച്ച് വി കൊച്ചി: കൊച്ചിയിൽ 5ജി സേവനത്തിന് തുടക്കം കുറിച്ച് രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വി. നേരത്തേ കേരളത്തിലെ മലപ്പുറം, കോഴിക്കോട് നഗരങ്ങളിൽ വി 5ജി സേവനം ലഭ്യമാക്കിയിരുന്നു. ഓഗസ്റ്റ് 20 മുതൽ തിരുവനന്തപുരത്തും 5ജി ആരംഭിക്കുമെന്ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ വൊഡാഫോൺ ഐഡിയ കേരള ബിസിനസ് ഹെഡ് ജോർജ് മാത്യു വി അറിയിച്ചു. സ്മാർട്ട്ഫോണുകളും ടാബുകളും ഉൾപ്പെടെയുള്ള 5ജി ലഭ്യമായ ഉപകരണങ്ങൾ ഉപയോഗിക്കുന്ന വി ഉപയോക്താക്കൾക്കെല്ലാം സേവനം ലഭ്യമാകും. 299 രൂപ മുതലുള്ള പ്ലാനുകളിൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കും. എഐ മേഖലയിൽ ഉൾപ്പെടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ജോർജ് മാത്യു പ്രതികരിച്ചു.