നാലാം പാദത്തില്‍ മികച്ച നേട്ടവുമായി യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്

കൊച്ചി: സെന്‍ട്രം ഗ്രൂപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ മൊത്തവരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 438 കോടി രൂപയില്‍ നിന്ന് ഈ പാദത്തില്‍ 977 കോടി രൂപയായി കൂടിയതായി യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.
നാലാം പാദത്തിലെ ബാങ്കിന്റെ അറ്റാദായം 83 ശതമാനം ഉയർന്ന് 264 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 166 കോടി രൂപയായിരുന്ന പ്രവര്‍ത്തന ലാഭത്തിൽ നിന്ന് 347 കോടി രൂപയായി ഉയന്നു. മൊത്തം നിക്ഷേപം മികച്ച വളര്‍ച്ചയോടെ 11,952 കോടി രൂപയിലെത്തി. മികച്ച മൂലധന നിലവാരം സൂക്ഷിക്കുന്ന ബാങ്ക് 2025 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 2056 കോടി രൂപ വായ്പയായി വിതരണം ചെയ്തിട്ടുമുണ്ട്.