ഇ.പി.എഫ് വരിക്കാർക്ക് സന്തോഷ വാർത്തയുമായി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ

ഡൽഹി:പ്രൊവിഡൻ്റ ഫണ്ട് അക്കൗണ്ടുകളിൽ നിന്നു അഞ്ചുലക്ഷം രൂപ വരെ പിന്‍വലിക്കാം; മൂന്നുദിവസത്തിനുള്ളില്‍ തുക ലഭിക്കുംജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളില്‍ നിന്ന് തുക പിന്‍വലിക്കാനുള്ള പരിധി ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി.മുന്‍കൂര്‍ പിന്‍വലിക്കാനുള്ള ഇത്തരം ക്ലെയിമുകള്‍ മൂന്ന് ദിവസത്തിനകം തീര്‍പ്പാക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ഈ സേവനം ലക്ഷക്കണക്കിന് അംഗങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഏഴ് കോടിയിലധികം അംഗങ്ങളുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) കോവിഡ് കാലത്ത് വേഗത്തില്‍ സേവനം നല്‍കാനായി അഡ്വാന്‍സ് ക്ലെയിമുകള്‍ ഓണ്‍ലൈനാക്കിയിരുന്നു. അതോടൊപ്പം ഓട്ടോ-സെറ്റില്‍മെന്റ് സൗകര്യവും ഏര്‍പ്പെടുത്തി. പിന്നീട്, രോഗം, വിദ്യാഭ്യാസം, വിവാഹം, ഭവന ആവശ്യങ്ങള്‍ എന്നിവക്കുള്ള അഡ്വാന്‍സ് ക്ലെയിമുകള്‍ ഇതേ രീതിയിലാക്കി. അതാണ് ഇപ്പോള്‍ തുക കൂട്ടി കൂടുതല്‍ പ്രയോജനപ്രദമാക്കുന്നത്. ഇത്തരം ക്ലെയിമുകള്‍ മനുഷ്യ പങ്കാളിത്തമില്ലാതെ കമ്പ്യൂട്ടർസ്വയം തീര്‍പ്പാക്കുന്നതാണ് രീതി