July 31, 2025

പ്രാദേശിക ഉത്പന്ന വിതരണക്കാര്‍ക്ക് യൂണിയൻ കോപിന്റെ പിന്തുണ.

0
n6690013961750255084006443c140111fdbab755abdf0a81512323dcb877527b96e56140aa8bf8f5e18325

ദുബായ്: യു എ ഇ യിലെ പ്രാദേശിക ഉത്പന്ന വിതരണക്കാരെ പിന്തുണയ്ക്കാൻ വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് യൂണിയൻ കോപ് സിഇഒ മുഹമ്മദ് അല്‍ ഹഷെമി അറിയിച്ചു.ചില ഫീസുകള്‍ ഒഴിവാക്കല്‍, സാധനങ്ങള്‍ ലിസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ലഘൂകരിക്കല്‍, ഡിസ്പ്ലേ ചാർജുകളില്‍ 50% വരെ കിഴിവ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ പ്രാദേശിക ഫാമുകള്‍ക്കും ഫാക്ടറികള്‍ക്കും മാർക്കറ്റിങ് പിന്തുണയും ലോജിസ്റ്റിക്കല്‍ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഉയർന്ന ഗുണമേന്മയുള്ള പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ നിർമ്മിക്കാനുള്ള മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് പദ്ധതിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമെന്ന് സി ഇ ഒ പറഞ്ഞു. നിലവില്‍ യൂണിയൻ കോപ് സ്റ്റോറുകളില്‍ 6,000-ത്തിന് മുകളില്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. ഉയർന്ന ഗുണമേന്മയ്ക്ക് ഒപ്പം മത്സരാധിഷ്ഠിതമായ വിലയും ആയതിനാല്‍ മികച്ച വിപണന സാധ്യതയാണ് ഈ ഉല്‍പ്പന്നങ്ങള്‍ക്കുള്ളതെന്നും ഇവയ്ക്ക് ആഗോള ഉല്‍പ്പന്നങ്ങളുമായുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാൻ സാധിക്കുമെന്നും അല്‍ ഹഷെമി പറഞ്ഞു.നിലവില്‍ യൂണിയൻ കോപിന് ദുബായില്‍ 30 ശാഖകളുണ്ട്. ഈ വർഷം കൂടുതല്‍ ശാഖകള്‍ തുറക്കുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *