August 2, 2025

181 കോടി രൂപയുടെ അറ്റാദായം കൈവരിച്ച് ടി വി എസ് ക്രെഡിറ്റ്

0
tvscredit282025

കൊച്ചി: മുൻനിര എൻബിഎഫ്‌സികളിൽ ഒന്നായ ടിവിഎസ് ക്രെഡിറ്റ് സർവീസസ് 2025-26 സാമ്പത്തിക വർഷത്തെ ആദ്യപാദ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. 1697 കോടി രൂപയുടെ ആകെ വരുമാനമാണ് 2026 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ ത്രൈമാസത്തിലെന്ന് കമ്പനി റിപ്പോർട്ട് ചെയ്യുന്നത്.

2025 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ ത്രൈമാസത്തേക്കാൾ ആറു ശതമാനം വർധനവ്. ഈ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ ത്രൈമാസത്തിൽ 2025 സാമ്പത്തിക വർഷത്തിൻ്റെ ആദ്യപാദത്തെക്കാൾ 29 ശതമാനം വർധനവോടെ 181 കോടി രൂപ അറ്റാദായവും കൈവരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *