June 8, 2025

മെക്‌സിക്കോ-കാനഡ താരിഫ് ഭീഷണി താല്‍ക്കാലികമായി പിന്‍വലിച്ച് ട്രംപ്

0
images (2) (24)

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മെക്‌സിക്കോയ്ക്കും കാനഡയ്ക്കുമെതിരായ ഇറക്കുമതി നികുതി (താരിഫ്) ചുമത്താനുള്ള തീരുമാനം താല്‍ക്കാലികമായി നിർത്തിവച്ചു. 30 ദിവസത്തേക്കാണ് ഈ നടപടി ട്രംപ് നിർത്തിവെച്ചിരിക്കുന്നത്.

അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കള്ളക്കടത്തും തടയണമെന്ന് ആവശ്യപ്പെട്ട ട്രംപിന്റെ നിലപാടിന് മറുപടിയായി മെക്‌സിക്കോയും കാനഡയും അതിര്‍ത്തി നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ സമ്മതിച്ചതോടെയാണ് തീരുമാനം. അതേസമയം, ചൈനയ്‌ക്കെതിരായ താരിഫ് ഉടൻ പ്രാബല്യത്തില്‍ വരും. കാനഡ അതിര്‍ത്തിയില്‍ പുതിയ സാങ്കേതിക സംവിധാനങ്ങളും അധിക ഉദ്യോഗസ്ഥരെയും നിയോഗിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉറപ്പുനൽകി. ഫെന്റനൈല്‍ കള്ളക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് സഹകരണ ശ്രമങ്ങൾ ആരംഭിക്കാനും സമ്മതിച്ചു. അതിനൊപ്പം, 10,000 നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വിന്യസിച്ച് വടക്കന്‍ അതിര്‍ത്തി ശക്തിപ്പെടുത്താന്‍ മെക്‌സിക്കോ തീരുമാനിച്ചു. 2020-ല്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ട ബ്രിട്ടനെ താരിഫ് ഒഴിവാക്കൽ പരിഗണനയിലാണെന്നും ട്രംപ് സൂചന നല്‍കി.

യു.എസ്. ഉപഭോക്താക്കള്‍ക്ക് താരിഫ് മൂലം കുറച്ചുകാലം സാമ്പത്തിക പ്രയാസമുണ്ടാകുമെന്ന് സമ്മതിച്ച ട്രംപ്, എന്നാൽ കുടിയേറ്റ നിയന്ത്രണത്തിനും ആഭ്യന്തര വ്യവസായ വികസനത്തിനും ഇതു നിര്‍ണായകമാണെന്നും വ്യക്തമാക്കി. യു.എസ്. ഇറക്കുമതികളുടെ പകുതിയോളം ഭാഗത്തേക്ക് താരിഫ് ബാധകമാകുമെന്നാണ് പ്രാഥമിക കണക്ക്. ഇത് നിയന്ത്രിക്കാനായി രാജ്യത്തിന് സ്വന്തം ഉൽപ്പാദനം ഇരട്ടിയിലധികം വർദ്ധിപ്പിക്കേണ്ടിവരുമെന്ന് ഐഎന്‍ജി വിശകലന വിദഗ്ധര്‍ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *