പുതിയ ഫീച്ചറുകളുമായി ട്രൂകോളര്‍

ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് മുതിര്‍ന്ന പൗരന്‍മാരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ ആഗോള കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോം ആയ ട്രൂകോളര്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള മൊബൈല്‍ ആപ്പായ ഖയാലുമായി ട്രൂകോളര്‍ ധാരണയിലെത്തി. ട്രൂകോളറിന്റെ പ്രീമിയം മെമ്പര്‍ഷിപ്പുകളിലാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുക. ഖലാല്‍ ആപ്പിലെ മെമ്പര്‍മാര്‍ക്ക് ട്രൂകോളര്‍ പ്രീമിയം മെമ്പര്‍ഷിപ്പില്‍ 50 ശതമാനം ഡിസ്‌കൗണ്ട് അനുവദിക്കും.
നിലവില്‍ ട്രൂകോളര്‍ സൗജന്യമായി നല്‍കുന്ന സേവനങ്ങള്‍ തുടരും. തട്ടിപ്പ് കേന്ദ്രങ്ങളില്‍ നിന്നുള്ള കോളുകള്‍ തിരിച്ചറിയുന്നതിനുള്ള പ്രത്യേക അലര്‍ട്ടുകള്‍ പുതിയ ഫീച്ചറിലുണ്ടാകും. തട്ടിപ്പു രീതികളെ കുറിച്ചുള്ള ബോധവല്‍ക്കരണ ശില്‍പ്പശാലകള്‍ക്ക് ട്രൂകോളറും ഖയാലും ഓണ്‍ലൈനില്‍ നേതൃത്വം നല്‍കും. 2024 ല്‍ മാത്രം ട്രൂകോളര്‍ ബ്ലോക്ക് ചെയ്തത് 5,600 കോടി സംശയാസ്പദമായ കോളുകളാണ്. 2009 ല്‍ ആരംഭിച്ച ട്രൂകോളര്‍ ഇതിനകം ഒരു കോടിയിലേറെ പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.