ട്രയംഫ് ത്രക്സ്റ്റണ്‍ 400 ഇന്ത്യൻ വിപണികളിലേക്ക്

ന്യൂഡല്‍ഹി: പ്രമുഖ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമാതാക്കളായ ട്രയംഫിന്‍റെ പുതിയ മോട്ടോർ സൈക്കിള്‍ ത്രക്സ്റ്റണ്‍ 400 ഈ മാസം ആറിന് ഇന്ത്യൻ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. സ്പീഡ് 400, സ്പീഡ് ടി4, സ്ക്രാംബ്ലർ 400, സ്ക്രാംബ്ലർ 400 എക്സ് സി തുടങ്ങിയവയ്ക്ക് ശേഷം ട്രയംഫിന്‍റെ 400 സിസി പോർട്ട്ഫോളിയോയിലെ അഞ്ചാമത്തെ മോട്ടോർസൈക്കിളായിരിക്കും ത്രക്സ്റ്റണ്‍ 400.
ട്രയംഫിന്‍റെ മറ്റ് 400 സിസി മോഡലുകളിലും ഉള്‍പ്പെടുത്തിയിട്ടുള്ള 399 സിസി, സിംഗിള്‍-സിലിണ്ടർ, ലിക്വിഡ്-കൂള്‍ഡ് എൻജിനാണ് വരാനിരിക്കുന്ന ത്രക്സ്റ്റണ്‍ 400ല്‍ പ്രവർത്തിക്കുക. ഈ എൻജിൻ 40 എച്ച്‌പി കരുത്തും 37.5 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.