July 23, 2025

രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; പുതുക്കിയ നിരക്ക് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

0
train.1699719823

രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ തീരുമാനം. ജൂലൈ 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് ഇന്ത്യൻ റെയിൽവെ അറിയിക്കുന്നത്. നോൺ എസി മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്ക് കിലോമീറ്ററിന് ഒരു പൈസയും എസി കോച്ചുകൾക്ക് കിലോമീറ്ററിന് 2 പൈസയും ടിക്കറ്റ് നിരക്കിൽ വർധനവുണ്ടാകും. 500 കിലോമീറ്റർ താഴെയുള്ള സബർബൻ ടിക്കറ്റുകൾക്കും സെക്കൻഡ് ക്ലാസ് യാത്രകൾക്കും നിരക്ക് കൂട്ടില്ല. 500 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് കിലോമീറ്ററിന് അര പൈസ കൂടും.

Leave a Reply

Your email address will not be published. Required fields are marked *